തിരുവനന്തപുരം നവംബര്‍ 27: വാഹനാപകടക്കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്റെ പേരിലാണ് വനിതാ മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടത്. വഞ്ചിയൂര്‍ കോടതിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിലാണ് സംഭവം. പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തത്. അഭിഭാഷകരും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ചേര്‍ന്ന് പൂട്ടിയിട്ട വനിതാ മജിസ്ട്രേറ്റിനെ പിന്നീട് മോചിപ്പിച്ചു.
പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന് വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു
