റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ലാദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

November 12, 2019 - 10:16 am

ധാക്ക നവംബര്‍ 12: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിലുണ്ടായ മരണം ജില്ലാ പോലീസ് മേധാവി സ്ഥിതീകരിച്ചു. മരണസംഖ്യ കൂടാനിടയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിനെപ്പറ്റി അന്വേഷിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *