മരട് ഫ്ളാറ്റ് ജനുവരി 11,12 തീയതികളിലായി പൊളിക്കും

എറണാകുളം നവംബര്‍ 12: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതിക കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കുന്നത് ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ഫ്ളാറ്റുകള്‍ പൊളിക്കാനായി എത്രത്തോളം സ്ഫോടക വസ്തുക്കള്‍ വേണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും.

ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളായിരിക്കും ജനുവരി 11ന് പൊളിക്കുക. ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയങ്ങള്‍ എന്നിവ ജനുവരി 12ന് പൊളിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്‍റെ ഭാഗമായി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം