കര്‍ത്താപൂര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഉദ്ഘാടന ദിനത്തില്‍ സന്ദര്‍ശനം സൗജന്യമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി നവംബര്‍ 1: കര്‍ത്താപൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിലാണ് സന്ദര്‍ശനം സൗജന്യമെന്ന് ഖാന്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ പത്ത് ദിവസം മുന്‍പ് ബുക്ക് ചെയ്യേണ്ടതില്ല.

ഗുരു നാനാക്കിന്‍റെ സമാധിസ്ഥലമായ കര്‍ത്താപൂര്‍ ഗുരുദ്വാര പാകിസ്ഥാനിലാണ്. ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിര നടപ്പാത അവിടേയ്ക്ക് വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. നയതന്ത്ര തര്‍ക്കങ്ങള്‍ കാരണം അത് നടപ്പായിരുന്നില്ല. ഒടുവില്‍ ഇടനാഴി നിര്‍മ്മിക്കാന്‍ ഖാന്‍ തീരുമാനിച്ചു. ഈ മാസം ഒന്‍പതിനാണ് ഉദ്ഘാടനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →