ബംഗാളിൽ 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി

കൊൽക്കത്ത നവംബർ 1: 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി ആരംഭിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. 2021 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിൽ അഞ്ചെണ്ണം പ്രവർത്തിക്കാൻ തുടങ്ങും. ഈ അഞ്ചെണ്ണം ബരാസത്ത്, അരാംബാഗ്, തംലൂക്ക്, ഉലുബീരിയ, ജാർഗ്രാം എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. മറ്റ് രണ്ടെണ്ണം ജൽപായ്ഗുരി, പാസ്ചിം ബർദ്ധമാൻ എന്നീ ജില്ലകളിലായിരിക്കുമെന്ന് ഇവിടത്തെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ചെണ്ണത്തിനും 100 സീറ്റുകൾ വീതമുണ്ട്.  ഇവയിൽ ഓരോന്നിനും 500 കിടക്കകളുണ്ടാകും. അതിനാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പരിചയം ലഭിക്കാൻ ആവശ്യമായ രോഗികൾ ഉണ്ടാകും .

ബരാസത്ത്, അരാംബാഗ്, തംലൂക്ക് എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചു. സംസ്ഥാനത്തെ നാല് മെഡിക്കൽ കോളേജുകൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിന് ഈ വർഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്, മറ്റൊന്ന് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

Share
അഭിപ്രായം എഴുതാം