തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഫഎഫ് ലീഡ്.
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍, കോന്നിയില്‍ ലീഡ് നില മാറിമറിയുന്നു. മഞ്ചേശ്വരത്ത് ഭൂരിപക്ഷം നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമ്മറുദ്ദീന്‍ മുന്നേറുകയാണ്. പത്തു മണിയോടെ കൃത്യമായ വിവരം വ്യക്തമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളും ഇന്നറിയാം.