റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർ ലോറിയുമായി കൂട്ടിയിടിച്ചു: 3 പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

October 4, 2019 - 4:30 pm

കടപ്പ ഒക്ടോബർ 4: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ കേശപുരം ഗ്രാമത്തിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ച ഹർഷവർധൻ, ബുജ്ജി, ബുദേവി എന്നിവർ ബന്ധുക്കളെ കാണാനായി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. അവർ കടപ്പയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റയാളെ റായചോട്ടിയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *