കൊച്ചി സെപ്റ്റംബര്‍ 18: 2021ല്‍, ഇന്ത്യന്‍ നാവികസേനയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന ആദ്യത്തെ തദ്ദേശീയ യുദ്ധക്കപ്പലായ വിക്രാന്തില്‍ സ്ഥാപിച്ച അത്യാധുനിക കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്, റാന്‍ഡം ആക്സസ് മെമ്മറി (റാം), പ്രോസസര്‍ എന്നിവ മോഷണം പോയതായി കണ്ടെത്തി. മോഷണം നടന്നതെപ്പോഴാണെന്നോ, മോഷ്ടാക്കളെപ്പറ്റിയോ വ്യക്തതയില്ലെന്ന് കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണകേന്ദ്രം ലിമിറ്റഡ് (സിഎസ്എല്‍) മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ സിഎസ്എല്‍ ജനറല്‍ മാനേജര്‍ പരാതി കൊടുത്തിട്ടുണ്ട്. മോഷണത്തപ്പറ്റി അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി കേരള ഡിജിപി ലോക്നാഥ് ബഹ്റ ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗളൂരു ആസ്ഥാനമായ ഭാരത് ഹെവി ഇലക്ട്രിക്സ് ലിമിറ്റഡാണ് ഏറ്റവും നൂതനമായ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചത്.