അഗര്‍ത്തല സെപ്റ്റംബര്‍ 3: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തില്‍ നടന്ന ആത്മഹത്യകളുടെ കണക്ക് ഉയര്‍ന്നുവരികയാണ്. ഒരോ ആത്മഹത്യകേസിനെയും സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഐ എംഎല്‍എ രത്തന്‍ ഭൗമികിന്‍റെ സംശയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്.
2018 മാര്‍ച്ചിനും 2019 മെയ്യിനും ഇടയില്‍ 307 സ്ത്രീകളടക്കം 982 പേര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ അതിന്‍റെ കാരണങ്ങളൊന്നും വ്യക്തമല്ല. 18 ഓളം കേസുകള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്.