ജുനാഗന്ത് ആഗസ്റ്റ് 29: രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗന്ത് ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ജുനാഗന്തില്‍ നിന്നുള്ള ആറ് പേരും വേരാവലില്‍ നിന്നുള്ള ഒരാളും അടക്കം ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. മരിച്ച് അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇശാന്ത് സലിം ചാന്ദനി (19), ഐസാസ് ഫിറോസ് ചാന്ദനി (25), ഭാവിക് മക്വാന (24), പായല്‍ വിനോദ് (20), പ്രദീപ് അപര്‍ണാതി (20) എന്നിവരാണ് മരിച്ചത്.
ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
