ന്യൂഡല്‍ഹി ആഗസ്റ്റ് 17: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സവും അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റിലിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ദ്ധന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ വെള്ളിയാഴ്ച എയിംസിലെത്തി മന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഷാ സന്ദര്‍ശനം നടത്തി.
ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് ജയ്റ്റിലിയെ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയ്റ്റിലിയുടെ വൃക്ക മാറ്റിവെച്ചിരുന്നു. ആരോഗ്യപ്രശ്നം കാരണം മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ജയ്റ്റിലിക്ക് കഴിഞ്ഞില്ല.



