ജമ്മുവില്‍ മൊബൈല്‍ 2ജി ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചു

ജമ്മു ആഗസ്റ്റ് 17: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചു. 2ജി ഇന്‍റര്‍നെറ്റ് ശനിയാഴ്ചയോടെ പുനഃസ്ഥാപിക്കും. മൊബൈല്‍ ഇന്‍ര്‍നെറ്റ് സര്‍വ്വീസ് അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കും-ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

ടെലികോം സേവനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വഴി ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം. അതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്നും അധികൃതര്‍ അറിയിച്ചു. ഭാഗികമായി പുനഃസ്ഥാപിച്ച ഇന്‍ര്‍നെറ്റ് സര്‍വ്വീസ് അതിവേഗത്തിലാക്കി പഴയപടിയാക്കുമെന്നും അറിയിച്ചു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നാണ് ജമ്മുവിലും കാശ്മീരിലും നിയന്ത്രണം കൊണ്ടുവന്നത്.

അടുത്ത ആഴ്ച തന്നെ ഇന്‍ര്‍നെറ്റ് വേഗത പഴയപോലെയാക്കും. എന്തായാലും സമൂഹ മാധ്യമങ്ങള്‍ വഴി ആളുകള്‍ പരസ്പരം ആശംസിക്കാന്‍ തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →