അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ പാകിസ്ഥാന്‍ സമന്‍സ് അയച്ചു

സൊഹാലി മെഹ്ബൂബ്

മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35(എ) അസാധുവാക്കിയ സര്‍ക്കാരിന്‍റെ തീരുമാനത്തോട് അനുകൂലിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍ മന്ത്രാലയം.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സമന്‍സ് നല്‍കിയത്.

തിങ്കളാഴ്ചയാണ് പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ച് അനുച്ഛേദം 370 ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് അസാധുവാക്കിയത്. ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയും പരിരക്ഷയും ഒഴിവാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചു.

സാര്‍വ്വദേശീയ പ്രാബല്യമുള്ള നിയമവ്യവസ്ഥയെ ലംഘിക്കുകയാണ് ഈ തീരുമാനം വഴിയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

Share
അഭിപ്രായം എഴുതാം