ബംഗളൂരു ആഗസ്റ്റ് 5: കര്‍ണാടക മന്ത്രിസഭ എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പോകും മുമ്പാണ് മാധ്യമങ്ങളോട് യെദ്യൂരപ്പ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും മന്ത്രിസഭ വിപുലീകരിക്കുന്നതിനെപ്പറ്റി ബിജെപി നേതാക്കളോട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉപദേശം സ്വീകരിച്ചല്ല ഈ തീരുമാനമെന്നും, ഞങ്ങളുടെ ഒരു ദേശീയ പാര്‍ട്ടിയാണെന്നും മന്ത്രിസഭ രൂപീകരിക്കുന്നതിനുമുന്‍പ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോട് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.




