റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി ട്രംപിനോട് സഹായം തേടിയിട്ടില്ല

July 23, 2019 - 11:03 am

വാഷിങ്ടണ്‍ ജൂലൈ 23: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് ഇന്ത്യ. കാശ്മീര്‍ പ്രശ്നത്തില്‍ മോദി തന്‍റെ സഹായം തേടിയെന്ന യുഎസ് പ്രസിഡന്‍റിന്‍റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. മോദി അത്തരത്തില്‍ യാതൊരു അഭ്യര്‍ത്ഥനയും നടത്തിയിട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കും ചര്‍ച്ച ചെയ്യാനുള്ള ഒരു പ്രശ്നമാണ് കാശ്മീര്‍-യുഎസ് ഭരണകൂടം ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥ വഹിക്കാമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞതായി കണ്ടു. എന്നാല്‍ മോദി അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും പാകിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും നയതന്ത്ര വിഷയമാണെന്നും, അതില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *