റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രാമപ്രതിമ അയോദ്ധ്യയില്‍; യോഗി ആദിത്യനാഥ്

July 23, 2019 - 10:48 am

ലഖ്നൗ ജൂലൈ 23: അയോദ്ധ്യയില്‍ സരയൂ നദിയുടെ തീരത്താണ് 251 മീ നീളമുള്ള രാമന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 100 ഏക്കറില്‍ നിര്‍മ്മിക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പ്രതിമയാകും. മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സമ്മേളനത്തിലാണ് യോഗി ഇക്കാര്യം അറിയിച്ചത്.

രാമന്‍റെ വെങ്കലപ്രതിമയ്ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയം കൂടി നിര്‍മ്മിക്കും. ദൈവത്തിന്‍റെ ജീവിതം, വായനശാല, പാര്‍ക്കിങ്, ഭക്ഷണശാല, പ്രകൃതി ചിത്രങ്ങള്‍ മറ്റ് വിനോദങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ടാകും.

ഐഐടി കാന്‍പൂര്‍ പ്രദേശത്തെപ്പറ്റി പരിശോധിച്ച് ചീഫ് സെക്രട്ടറി അവനിഷ് അവാസ്ഥിക്ക് പ്രാവര്‍ത്തിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നീളമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. ഇതിനായി ഗുജറാത്ത് സര്‍ക്കാരിന്‍റെ സഹായം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തേടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *