റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടക പ്രതിസന്ധി; സമയബന്ധിതമായി സ്പീക്കറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

July 17, 2019 - 12:14 pm

ന്യൂസല്‍ഹി ജൂലൈ 17: കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ രാജി പരിഗണിച്ച് സമയബന്ധിതമായി സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞു. രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാരെയും വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.

15 എംഎല്‍എമാരുടെ രാജി പരിഗണിച്ച് സമയബന്ധിതമായി തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പറഞ്ഞത്. എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു, മുഖ്യമന്ത്രി കുമരസ്വാമിക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ എന്നിവരുടെ വാദപ്രതിവാദങ്ങള്‍ ഇന്നലെ കോടതി കേട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *