തിരുവനന്തപുരം: കൊതുക് നശീകരണം; താത്കാലിക നിയമനം

July 23, 2021

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സിക്ക, ഡെങ്കു രോഗബാധ വര്‍ധിച്ചുവരുന്നതിനാല്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ്, ഉറവിട നശീകരണം തുടങ്ങിയ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. 18നും 45നും മധ്യേ പ്രായമുള്ളവരും ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവ നടത്തി പരിചയമുള്ളവരും …

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

July 12, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കിംസ് ആശുപത്രിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തിരുവനന്തപുരം സ്വദേശിനിയായ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 …

സിക്ക ജാഗ്രത: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം

July 12, 2021

സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം 12/07/2021 തിങ്കളാഴ്ച സന്ദർശനം നടത്തിയത്. സിക്ക വൈറസ് ബാധ കേരളത്തിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം …

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗം കണ്ടത്തിയതില്‍ രണ്ട് വയസ്സുള്ള കുട്ടിയും

July 11, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി 11/07/21 ഞായറാഴ്ച സിക്ക വൈറസ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാരനടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി രണ്ടു പേര്‍ തലസ്ഥാനത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ്. ഇതില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് …

സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

July 11, 2021

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 11/07/21 ഞായറാഴ്ച അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. …

സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

July 11, 2021

സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം 11/07/2021 ഞായറാഴ്ച കേരളത്തിൽ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.നിലവിൽ 15 പേർക്ക് …

സിക്കയിൽ താത്കാലിക ആശ്വാസം

July 10, 2021

സിക്ക വൈറസ് ബാധയിൽ കേരളത്തിന് താത്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവായി. സിക്ക വൈറസ് സാഹചര്യം പഠിക്കാൻ  കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ ആരോഗ്യ …

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് ‘സിക്ക’ വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

July 8, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 08/07/21 വ്യാഴാഴ്ച അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് …