ജെഎന്‍യു ആക്രമണം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്

January 9, 2020

ന്യൂഡല്‍ഹി ജനുവരി 9: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും ക്യാമ്പസിനകത്തുനിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ …

ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍

January 2, 2020

ന്യൂഡല്‍ഹി ജനുവരി 2: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം തൊണ്ണൂറാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ശൈത്യക്കാല സെമസ്റ്ററുകള്‍ക്കുള്ള വിദ്യാര്‍ത്ഥി രജിസ്ട്രേഷന്‍ ബഹിഷ്ക്കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ജെഎന്‍യു കണ്ട ഏറ്റവും …

കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത

December 28, 2019

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് പരസ്യമായി പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചു. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത. …

ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

December 24, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് …

കേരളവര്‍മ്മയിലെ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തില്‍ 7 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്ക് സസ്പെന്‍ഷന്‍

December 19, 2019

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ്എഫ്ഐ-എബിവിപി വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ ഒരു മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ചേര്‍ന്ന കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്ക് …

ചെങ്കോട്ടയില്‍ നിരോധനാജ്ഞ: മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു

December 19, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

December 19, 2019

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …

ജെഎന്‍യു സമരം: നാളെ മുതല്‍ ക്യാമ്പസില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ് …

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന

November 19, 2019

ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും …

ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

November 13, 2019

ന്യൂഡല്‍ഹി നവംബര്‍ 13: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് ക്യാമ്പസ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. ഐഎച്ച്എ മാനുവല്‍ പരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് …