രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധന,4 കോടി കോവിഡ് പരിശോധനകളെന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടു,തുടർച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം പ്രതിദിന കോവിഡ് പരിശോധനകൾ നടത്തി

ന്യൂഡെൽഹി:2020 ജനുവരിയിൽ കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടം ആരംഭിച്ചതിൽ പിന്നെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത് .പരിശോധനകളുടെ എണ്ണം 4 കോടി കടന്നു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രീകൃതവും സ്ഥിരവും ഏകോപിതവുമായ നടപടികളിലൂടെ, ഇന്ത്യ 4,04,06,609 കോവിഡ് പരിശോധനകൾ എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടു. 2020 ജനുവരിയിൽ പൂനെയിലെ ലാബിൽ ആദ്യ പരിശോധന നടന്ന ശേഷം 4 കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിടുന്നത് വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോൾ രാജ്യം ഈ ദിശയിൽ ഒരുപാട് മുന്നേറിയിട്ടുണ്ടെന്ന് കാണാം. പ്രതിദിന പരിശോധനയിലും വർദ്ധന രേഖപ്പെടുത്തി. 10 ലക്ഷം പ്രതിദിന കോവിഡ് പരിശോധനാശേഷി ഇതിനോടകം കൈവരിച്ചു കഴിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,28,761 കോവിഡ് പരിശോധനകളാണ് നടത്തിയത്.പത്തുലക്ഷം പേരിൽ 29,280 പേർ എന്ന നിരക്കിൽ കോവിഡ് പരിശോധന ഉയർന്നിട്ടുണ്ട്. പരിശോധന വർദ്ധിപ്പിച്ച പല സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലും, ഉയർന്ന തോതിലുള്ള പരിശോധനകൾ പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയുന്നതിന് കാരണമായിട്ടുണ്ട്. ദേശീയ പോസിറ്റിവിറ്റി നിരക്കും വളരെ കുറവാണ്.ഇപ്പോൾ 8.57% ആണ് ദേശീയ പോസിറ്റിവിറ്റി നിരക്ക്. ഇത് നിരന്തരം കുറഞ്ഞു വരുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നത്. കോവിഡ് പരിശോധനകളാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെയും മാനേജ്മെന്റിന്റെയും പ്രഥമവും നിർണായകവുമായ സ്തംഭങ്ങളായി മാറിയിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് മുൻകൈ എടുത്താൽ മാത്രമേ ആദ്യഘട്ടത്തിൽ തന്നെ പോസിറ്റീവ് കേസുകൾ തിരിച്ചറിയാൻ കഴിയുകയുള്ളൂ.അതിലൂടെ തിരിച്ചറിഞ്ഞവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വളരെ വേഗം അവരെ ക്വാറന്റൈൻ ചെയ്യാനും കഴിയും.കൂടാതെ വീട്ടിൽ കഴിയുന്നവർക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. വിപുലമായ പരിശോധനാ ലാബുകളുടെ ശൃംഖലയും സർക്കാർ അനുവർത്തിക്കുന്ന നയങ്ങളും മാത്രമല്ല രാജ്യത്തുടനീളം എളുപ്പത്തിൽ കോവിഡ് പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതും പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ 1576 ലാബുകളാണുള്ളത്. സർക്കാർ മേഖലയിലെ 1002 ലാബുകളും സ്വകാര്യ മേഖലയിലെ 574 ലാബുകളും ഉൾപ്പടെയാണിത്. ലാബുകൾ സംബന്ധിച്ച വിശദവിവരങ്ങൾ തത്സമയ ആർ.ടി.പി.സി.ആർ പരിശോധനാ ലാബുകൾ:806(സർക്കാർ ലാബുകൾ: 462, സ്വകാര്യ ലാബുകൾ: 344) ട്രൂനാറ്റ് പരിശോധനാ ലാബുകൾ: 650(സർക്കാർ ലാബുകൾ: 504 സ്വകാര്യ ലാബുകൾ: 144) സി.ബി.എൻ.എ.എ.റ്റി പരിശോധനാ ലാബുകൾ: 120(സർക്കാർ ലാബുകൾ: 34 സ്വകാര്യ ലാബുകൾ: 86) കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ‌, മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌, ഉപദേശങ്ങൾ‌ എന്നിവയ്ക്കും ആധികാരികവും സമഗ്രവുമായ വിവരങ്ങൾ‌ക്കും ദയവായി https://www.mohfw.gov.in/, oMoHFW_INDIA. എന്ന വെബ്സൈറ്റ് പതിവായി സന്ദർശിക്കുക: കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് ‌ technicalquery.covid19@gov.in ലും മറ്റ് സംശയങ്ങൾക്ക് ncov2019@gov.in, ovCovidIndiaSeva എന്നിവയിലും ബന്ധപ്പെടാം. കോവിഡ് -19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദയവായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക: 91-11-23978046 അല്ലെങ്കിൽ 1075 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് -19 ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf – ൽ ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649491

രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധന,4 കോടി കോവിഡ് പരിശോധനകളെന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടു,തുടർച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം പ്രതിദിന കോവിഡ് പരിശോധനകൾ നടത്തി Read More