‘ആത്മനിര്‍ഭര്‍ ഭാരതു’മായി ഇന്ത്യയുടെ മുന്നേറ്റം ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇകള്‍ കയറ്റുമതിചെയ്ത് ആഗോളതലത്തില്‍ സ്ഥാനമുറപ്പിച്ചു 1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു

August 15, 2020

ന്യൂഡെൽഹി: കോവിഡ് 19 നിയന്ത്രണത്തിനായി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുമായി കൈകോര്‍ത്തു ഫലപ്രദമായ നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ …