
ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കും
കൊല്‍ക്കത്ത ആഗസ്റ്റ് 21: കാലാവസ്ഥ വ്യവസ്ഥകള്‍ മുന്‍കൂട്ടി അറിയാനും കര്‍ഷകര്‍ക്ക് വേണ്ടുന്ന മുന്നറിയിപ്പ് നല്‍കാനുമായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൃഷിസ്ഥലങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി 180 ഓളം നീരീക്ഷണാലയങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി. കൃഷിചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രധാനഘടകമാണ്. …