ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കും

കൊല്‍ക്കത്ത ആഗസ്റ്റ് 21: കാലാവസ്ഥ വ്യവസ്ഥകള്‍ മുന്‍കൂട്ടി അറിയാനും കര്‍ഷകര്‍ക്ക് വേണ്ടുന്ന മുന്നറിയിപ്പ് നല്‍കാനുമായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൃഷിസ്ഥലങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി 180 ഓളം നീരീക്ഷണാലയങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി.

കൃഷിചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രധാനഘടകമാണ്. മഴ അമിതമായി ലഭിക്കുന്നതും മഴ കുറയുന്നതും കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാക്കും. കൃഷിവകുപ്പ് മുന്നറിപ്പ് കൊടുക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് അത് സഹായകരമാകും.

ഒരോ നിരീക്ഷണാലയത്തിലും വര്‍ഷമാപകയന്ത്രമുണ്ടാകും. മഴ കൂടാതെ താപനില, ഈര്‍പ്പം, കാറ്റിന്‍റെ വേഗത എന്നിവയും അത് രേഖപ്പെടുത്തും.

Share
അഭിപ്രായം എഴുതാം