കടുവയെ കിട്ടിയതുമില്ല, പിടികൂടാന്‍വന്ന കുങ്കിയാന ഇടഞ്ഞ് നാടുവിറപ്പിച്ച് പ്രശ്‌നവുമാക്കി
വടശ്ശേരിക്കര: കടുവ കിടന്നിടത്ത് പൂട പോലുമില്ല, പിടിക്കാന്‍വന്ന കുങ്കിയാന ഇടയുകയും പാപ്പാനെ അടിച്ചുവീഴ്ത്തുകയും ചെയ്തു. നരഭോജി കടുവയ്ക്കുപുറമേ കുങ്കിയെയും പേടിക്കേണ്ട അവസ്ഥയിലായി വടശ്ശേരിക്കര നിവാസികള്‍. അടിയേറ്റ് പാപ്പാന്‍ പറമ്പിക്കുളം എം മുരുകനാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച …