
Tag: kolkatta


മോര്‍ഗന്‍ വിരമിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ജേതാക്കളായ നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. 36 വയസുകാരനായ മോര്‍ഗന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളിലായി 16 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമായത്. ആഭ്യന്തര …

ബംഗാളി നടി ബിദിഷ മരിച്ച നിലയില്‍
കൊല്‍ക്കത്ത: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറി(21)നെ നഗേര്‍ബസാറിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനടുത്തുനിന്നു ലഭിച്ചതായി പോലീസ് അറിയിച്ചു. ഇത് കൈയക്ഷര വിദഗ്ധര്‍ പരിശോധിച്ച് ബിദിഷയുടെ തന്നെയാണോ എന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. …

രാഹുല്‍ ബജാജ് അന്തരിച്ചു
മുംബൈ: പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, …


ഹരിത പടക്കങ്ങള്‍ നിയന്ത്രിതമായ തോതില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബംഗാള്‍ ഭരണകൂടം
കൊല്‍ക്കത്ത: ഉല്‍സവകാലത്ത് ഹരിത പടക്കങ്ങള്‍ നിയന്ത്രിതമായ തോതില്‍ ഉപയോഗിക്കാന്‍ പശ്ചിമ ബംഗാള്‍ ഭരണകൂടം അനുമതി നല്‍കി. വരാനിരിക്കുന്ന ദീപാവലി, ഛത്ത് പൂജ, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നീ സമയങ്ങളിലാണ് നിയന്ത്രണങ്ങളോടെ ഹരിത പടക്കമുപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ പടക്കങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. …

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
കൊല്‍ക്കത്ത: ബംഗാളിലെ കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 21ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച ഡല്‍ഹിയില്‍ ഹാജരാകാന്‍ ഇ.ഡി അഭിഷേക് ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. …

പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിതനായി മരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി കോവിഡ് ബാധിതനായി മരിച്ചു. 54 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ 2-നാണ് കൊല്‍ക്കത്തയിലെ മെഡിക്കൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശുഭാങ്കര്‍ ബാനര്‍ജിയെ പ്രവേശിക്കുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് …
