ഇ.ഡി. മെയിനായിട്ട് വന്നത് ആഹാരം കഴിക്കാൻ; രാവിലെയും ഉച്ചയ്ക്കും ആഹാരം; വൈകിട്ട് ചായ; രാത്രി വീണ്ടും ആഹാരം കഴിച്ചു; ഭീഷണിപ്പെടുത്തിയെന്നും മിനി

November 5, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും മടങ്ങി. അനൂപ് മുഹമ്മദിന്റെതാണെന്ന പേരിൽ കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും …

ബിനീഷിന്‍റെ വീട്ടിലെത്തിയ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും ബിനീഷിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കം തുടരുന്നു

November 5, 2020

കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്‌ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുളള എടിഎം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ പറയുന്നു. …

ബിനീഷ് കോടിയേരിയുടെ വീട്ടിലടക്കം സംസ്ഥാനത്തെ ഏഴ് ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നു

November 4, 2020

കൊച്ചി: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടക്കുന്ന റെയ്ഡിനൊപ്പം ബംഗളൂരു മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് ഇടങ്ങളില്‍ റെയ്ഡ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുല്‍ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാര്‍ …

കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള

November 4, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ബിനീഷിൻ്റെ പിതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള. സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുന്നുവെന്ന വാര്‍ത്തക്കെതിരേയാണ് സിപിഎം രംഗത്തു വന്നത്. ബിനീഷിന്റെ പേരിൽ കോടിയേരി …

ഇഡി ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട് റെയ്ഡ് നടത്താൻ എത്തി

November 4, 2020

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് കൂടുതലറിയാൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്താൻ തീരുമാനിച്ചു. 4 -11-2020 ബുധനാഴ്ച രാവിലെ 9.10 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധന നടത്താനായി …

ബിനീഷിന്‍റെ കാസ്റ്റഡി കാലാവദി 5 ദിവസംകൂടി നീട്ടി

November 3, 2020

ബംഗളൂരു: ബിനീഷിന്‍റെ കസ്റ്റഡി കാലാവധി 5 ദിവസംകൂടി നീട്ടി. നാലുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി കസ്റ്റഡികാലാവധി നീട്ടിയത്. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്നുമുളള ഈഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. …

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ്‌ കോടിയേരിയെ തിരികെ ഇ.ഡി ഓഫീസിലെത്തിച്ചു

November 2, 2020

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ‌ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ്‌ കോടിയേരിയെ സ്‌കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന്‌ രാത്രിയോടെ ബിനീഷ്‌ ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അത്യാഹിത വിഭാഗത്തില്‍ രണ്ടര …

ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു – എ.കെ.ബാലൻ

November 1, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് തീരുമാനം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു. ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട ചോദ്യം …

ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 1, 2020

ബംഗളൂരു: ഇ ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 1-11-2020 ഞായറാഴ്ച ചോദ്യം …

മയക്ക് മരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് എൻസിബി

November 1, 2020

ബെംഗളൂരു: കന്നട സിനിമാ താരങ്ങള്‍ പ്രതികളായ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി ) അന്വേഷണം മലയാള സിനിമയിലേക്കും. എന്‍ സി ബി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാര്‍ക്കോട്ടിക് …