സ്വർണകള്ളകടത്ത്: ചോദ്യം ചെയ്യൽ 04/07/2021 ഞായറാഴ്ചയും തുടരും

July 4, 2021

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ 04/07/2021 ഞായറാഴ്ചയും തുടരും. 03/07/2021 ശനിയാഴ്ച്ച അർജുൻ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് …

തെളിവെടുപ്പിനിടെ കസ്റ്റംസിനോട് മൊഴി തിരുത്തി അർജുൻ ആയങ്കി

July 3, 2021

കസ്റ്റംസിനോട് മൊഴി തിരുത്തി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി. തെളിവെടുപ്പിനായി 03/07/2021 ശനിയാഴ്ച്ച അഴീക്കോട് എത്തിച്ചപ്പോഴാണ് ഫോൺ നഷ്ടപ്പെട്ടുവെന്ന മൊഴി അർജുൻ ആയങ്കി തിരുത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കാറ് മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, ഫോണ് …

സ്വർണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കിയുടെ മൊഴി

July 3, 2021

കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വർണം കവരാൻ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ …

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

June 28, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 28/06/21 തിങ്കളാഴ്ച്ച വൈകിട്ട് അറസ്റ്റ് നടന്നത്. അര്‍ജുന്‍ ആയങ്കിക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. …

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

June 28, 2021

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് 28/06/21 തിങ്കളാഴ്ച രാവിലെ അര്‍ജ്ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. …

അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി

June 27, 2021

കണ്ണുർ:കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് എതിർവശത്തെ വിജനമായ പറമ്പിലെ കാട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കുന്നിൻ മുകളിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയിരുന്നു.വാഹനം പൊലീസ് …

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

June 26, 2021

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ. വാർത്താക്കുറിപ്പിലൂടെയാണ് സജേഷിനെ പുറത്താക്കിയ വിവരം ഡിവൈഎഫ്‌ഐ അറിയിച്ചത്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഡിവൈഎഫ്‌ഐ വിശദീകരിച്ചു. കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു …

രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; ദൃശ്യങ്ങള്‍ പുറത്ത്

June 26, 2021

കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ 26/06/21 ശനിയാഴ്ച പുറത്തായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് …

സൈബർ പോരാളികളുടെ സ്വർണക്കടത്ത് ക്വട്ടേഷൻ; തലവേദനയിൽ നിന്നു തലയൂരാൻ സി പി എമ്മും ഡിവൈഎഫ്ഐയും

June 26, 2021

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ മുന്‍സൈബര്‍ സഖാവ് അര്‍ജുന്‍ ആയാങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ടത് ചില്ലറ തലവേദനയല്ല സിപിഐഎമ്മിന് സൃഷ്ടിച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പിഐഎം ആവര്‍ത്തിച്ച് പറയുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് …