ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ (56,383) എന്ന നേട്ടത്തില്‍ ഇന്ത്യ

August 13, 2020

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  രാജ്യത്ത് രോഗമുക്തി  നേടിയത് 56,383 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയ  ഏറ്റവും  കൂടിയ എണ്ണമാണിത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 17 ലക്ഷത്തിനടുത്തായി (16,95,982).രോഗമുക്തിനിരക്ക് 70.77 % എന്ന പുതിയ ഉയരത്തിലെത്തി.  നിലവില്‍ രാജ്യത്തെ  കോവിഡ് മരണനിരക്ക് 1.96 % ആണ്. രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ 27.27% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,53,622). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ പത്തുലക്ഷത്തിലധികം വര്‍ധിച്ചു. കോവിഡ് 19-മായി ബന്ധപ്പെട്ട  സാങ്കേതിക വിഷയങ്ങൾ,  മാര്‍ഗനിര്‍ദേശങ്ങള്‍,  ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക. കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in എന്ന ഇ-മെയിലില്‍  ബന്ധപ്പെടുക.  മറ്റ് അന്വേഷണങ്ങള്‍ക്ക്  ncov2019@gov.in  അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക. കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf