
മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷവും അസ്ഥിരതയും
പരിഷ്കൃത ലോകത്തിലാണ് മനുഷ്യര്‍ക്ക് മാനസിക ആഘാതങ്ങള്‍ നല്‍കുന്ന സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതൊരു വിരോധഭാസമാണ്. സംഭവങ്ങളില്‍ അധികവും മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ മഹായുദ്ധങ്ങള്‍, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, മനുഷ്യര്‍ സൃഷ്ടിച്ച ക്ഷാമങ്ങള്‍, ഭീകരാക്രമങ്ങള്‍ ഇവയ്ക്കെല്ലാം മനുഷ്യകുലം സാക്ഷ്യം വഹിക്കുകയുണ്ടായി. …