കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ സൗകര്യം; എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു

തിരുവനന്തപുരം: ഇനി കാഴ്ചവൈകല്യമുള്ളവര്‍ക്കും പരസഹായമില്ലാതെ വോട്ട് ചെയ്യാം. വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്‍ ബ്രെയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു.

ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിലയിരുത്തി. അദ്ദേഹത്തിനൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണര്‍ എസ് എച് പഞ്ചാപകേശന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്റിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍ ബ്രെയിൻ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ഉണ്ടായിരിക്കും. അതില്‍ സ്ഥാനാര്‍ഥികളുടെ പേര് ഇംഗ്‌ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കമ്പാര്‍ട്‌മെന്റില്‍ പോകാം. വോട്ടിംഗ് കമ്പാര്‍ട്‌മെന്റിനുള്ളില്‍ ഇ വി എം മെഷീനില്‍ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയില്‍ സീരിയല്‍ നമ്പര്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →