സൺ പിക്ചേഴ്സ് നിർമിക്കുന്ന 40 എന്ന സിനിമയിൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി സൂര്യ എത്തുന്നു. കോവിഡ് വിമുക്തൻ ആയതിനുശേഷം സൂര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. സംവിധായകൻ പാണ്ടി രാജും സൂര്യയും ഒരുമിക്കുന്ന ഈ ചിത്രത്തിൽഅഞ്ചു ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. വിനയ്, സത്യരാജ്, രാജകിരൺ , എന്നിവരാണ് മറ്റു താരങ്ങൾ .ചായാഗ്രഹണം രത്നവേലു ,സംഗീതം ഡി ഇമ്മാൻ .
ഈ ചിത്രത്തിന് ശേഷം ജെല്ലിക്കെട്ട് ആസ്പദമാക്കി ഒരുക്കുന്ന വെട്രിമാരൻ സിനിമയായ വടി വാസിൽ ആണ് സൂര്യ അഭിനയിക്കുക. സുരറ്റേ പോട്രാണ് ഒടുവിൽ എത്തിയ സൂര്യ ചിത്രം . ഓ ടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ അപർണ മുരളി ആയിരുന്നു നായിക

