റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർലമെന്റ് അംഗങ്ങൾക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ സജ്ജീകരിച്ച ആറാമത് ആരോഗ്യ മെഗാ ക്യാമ്പ് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ഇന്ന് ഉദ്ഘാടനം ചെയ്തു.

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ, പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് വെങ്കടേഷ് ജോഷി അടക്കമുള്ള വിശിഷ്ട അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്നത്തെ ആരോഗ്യ മെഗാ ക്യാമ്പിൽ, ഹൃദയ വിഭാഗം, ഹൃദയ ശസ്ത്രക്രിയ, ശ്വാസകോശ വിഭാഗം എന്നിവയിൽ പ്രവീണ്യമുള്ള ഐയിംസ് ലെ വിദഗ്ധർ പങ്കെടുത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പിൽ പാർലമെന്റ് അംഗങ്ങൾ, മുൻ പാർലമെന്റ് അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കോവിഡ് പരിശോധനയ്ക്കും വാക്സിൻ വിതരണത്തിനുള്ള സൗകര്യങ്ങളും ക്യാമ്പിൽ സജ്ജമാക്കിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *