റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ എന്‍സിപി നേതാവ്‌ അറസ്റ്റില്‍

March 10, 2021 - 11:44 am

കൊല്ലം: ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സറ്റാഫ്‌ അംഗങ്ങളുമായും ബന്ധമുണ്ടെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ പത്തനാപുരം മൂലക്കട ഷാജഹാന്‍ മന്‍സില്‍ ടി അയൂബ്‌ഖാന്‍ എന്ന എന്‍സിപി നേതാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍വാഹന വകുപ്പ്‌ ഓഫീസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്‌ ഖാന്‍ തട്ടിപ്പ്‌ നടത്തി വന്നത്‌.

മിക്കവരുടേയും പക്കല്‍ നിന്ന്‌ വിവിധ തസ്‌തികകളിലേക്ക്‌ 25,000രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയാണ്‌ വാങ്ങിയിരുന്നത്‌. എന്‍സിപി സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ ഗതാഗത മന്ത്രിയുമായും പേഴ്‌സണലല്‍ സ്‌റ്റാഫ്‌ അംഗമായും അടുത്ത ബന്ധമുണ്ടെന്ന്‌ പറഞ്ഞായിരുന്നു പിരിവ്‌. എന്നാല്‍ മന്ത്രി ബന്ധത്തിന്‌ തെളിവില്ലെന്ന പോലീസ്‌ പറയുന്നു. പതിനഞ്ചോളം പേര്‍ ഇതിനോടകം പരാതിയുമായി രംഗത്തു വന്നിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *