വെഞ്ഞാറമൂട്: വേനല്‍ കഠിനമായതോടെ നാട്ടില്‍ തീപിടുത്തങ്ങളും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെളളാണിക്കല്‍ പാറ ഉള്‍പ്പെടയുളള നിരവധി സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വെളളാണിക്കല്‍ പാറയില്‍ രണ്ടുതവണ തീപിടുത്തമുണ്ടാവുകയും ഏക്കര്‍ കണക്കിന് കുറ്റിക്കാടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. കൂടാതെ നിരവധി റബര്‍ പുരയിടങ്ങളിലും തീപിടുത്തമുണ്ടായി വന്‍നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
അശ്രദ്ധമായി വിലച്ചെറിയുന്ന വീഡിക്കുറ്റിയില്‍ നിന്നോ തീപ്പെട്ടികൊളളിയില്‍ നിന്നോ ആണ് തീ പടരുന്നതെന്നാണ് ഫയര്‍ഫോഴ്‌സുദ്യോഗസ്ഥര്‍ പറയുന്നത്. വൃക്ഷങ്ങള്‍ ഇലപൊഴിക്കുന്ന സീസണ്‍ ആയതിനാല്‍ എല്ലാവരും കരിയില കത്തിക്കുന്നത് പതിവാമണെന്നും അശ്രദ്ധയുണ്ടായാല്‍ തീപടര്‍ന്ന് സമീപത്തെ റബര്‍തോട്ട്ങ്ങളിലേക്ക് പടര്‍ന്നു കയറി തീപിടുത്തത്തിന് ഇടയാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ തീ കത്തിക്കുന്നത് നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥത കര്‍ക്കുകയും ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടയുളള നിരവധി സസ്യങ്ങളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യുമെന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അധികൃതര്‍ പറയുന്നു.

