പോസ്റ്റല്‍ വോട്ട്: 14 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ് വോട്ടിങ് പ്രക്രിയ (ആബ്‌സെന്റി വോട്ടേഴ്‌സ് പോസ്റ്റല്‍ ബാലറ്റ്) കാര്യക്ഷമമാക്കുന്നതിനു ജില്ലയില്‍ 14 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെക്കൂടി ചുമതലപ്പെടുത്തി. നിലവിലുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു പുറമേയാണിത്. ജില്ലാ രജിസ്ട്രാര്‍  ജനറല്‍ ഇ.പി. നൈനാനാണ് തപാല്‍ ബാലറ്റ് ജില്ലാ നോഡല്‍ ഓഫിസര്‍. 

വോട്ടര്‍പട്ടികയില്‍ പേരുള്ള 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍, അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 16 വകുപ്പുകളിലെ ജീവനക്കാര്‍ എന്നീ വിഭാഗക്കാര്‍ക്കാണു തപാല്‍ ബാലറ്റ് അനുവദിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →