റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യം: ടീക്കാറാം മീണ

March 4, 2021 - 5:33 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കായി തൈക്കാട് ഹെല്‍ത്ത് ആന്റ് ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ അവരവരുടെ രാഷ്ട്രീയം പൂര്‍ണമായി മാറ്റിവച്ചുവേണം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെടാന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യുന്നതിന് എല്ലാവിധ പിന്തുണയും കമ്മീഷന്‍ ഉറപ്പുനല്‍കുന്നതായും ഇതുവരെയും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയ ചരിത്രമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, റീസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *