താജ്മഹലിന് ബോംബ് ഭീഷണി, ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു

ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു. അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെയാണ് ബോബ് ഭീഷണി. 04/03/21 വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസിലാണ് ഫോണ്‍ സന്ദേശമെത്തിയത്.

ഇതോടെ താജ്മഹലിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉത്തര്‍പ്രദേശിന്റെ ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താജ്മഹലിന്റെ എല്ലാ ഭാഗത്തും സിഐഎസ്എഫ് പരിശോധന നടത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →