തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൺകല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മൺകല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ വികസന കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾക്ക് താൽപര്യപത്രം നൽകാം. പൊതു നിബന്ധനകളും താൽപര്യപത്രത്തിന്റെ മാതൃകയും www.keralapottery.org യിൽ ലഭിക്കും. മാർച്ച് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനകനഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ താത്പര്യപത്രം ലഭിക്കണം.
മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു
