റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് നരേന്ദ്ര മോദി

February 23, 2021 - 12:15 pm

ഗുവാഹത്തി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ധീമാജിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ്, 2016ല്‍ മാര്‍ച്ച് നാലിനായിരുന്നു ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അതിനു സമാനമായി ഇത്തവണയും മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞത്.അത് മാര്‍ച്ച് ഏഴിനായിരിക്കുമെന്നാണു തന്റെ അനുമാനമെന്നും മോദി പറഞ്ഞു.അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *