ചെന്നൈ: ടെലിവിഷൻ താരം ഇന്ദ്രകുമാർ (25) വെള്ളിയാഴ്ച പേരാംബലൂറിലെ സുഹൃത്തിന്റെ വീട്ടിൽ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞും ഉണ്ട്.




