പുറത്താക്കല്‍ അസാധു: അണ്ണാ ഡി.എം.കെ. കൈപ്പിടിയിലാക്കാന്‍ ശശികല മദ്രാസ് ഹൈക്കോടതിയില്‍

ചെന്നൈ: 2017ല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു തന്നെ പുറത്താക്കിയത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെയുടെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.അണ്ണാ ഡി.എം.കെയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ശശികല. കേസ് മാര്‍ച്ച് 15 നു പരിഗണിക്കും.2017 ഫെബ്രുവരിയില്‍ ജയിലിലേക്കു പോകുമ്പോള്‍ ശശികല അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായിരുന്നു. അതിനു മുമ്പ് ജയലളിതയുടെ തോഴിയെന്ന നിലയില്‍ അവര്‍ക്കു പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. അണ്ണാ ഡി.എം.കെ. എം.എല്‍.എമാരില്‍ ഒരു വിഭാഗം ശശികല പക്ഷത്തോട് അടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നതാണു ശശികലയുടെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയായത്. ജനുവരി 27നാണ് അവര്‍ ജയില്‍ മോചിതയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →