റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

February 15, 2021 - 3:06 pm

ആലപ്പുഴ : അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ല. കോണ്‍ഗ്രസിന്റെ ദേശീയ നിലപാടും ഇതുതന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത ആയിരക്കണക്കിന് പേര്‍ക്കെതിരെ കേസുകളുണ്ട്. അത് പിന്‍വലിക്കാന്‍ തയ്യാറാകണം. കേരളാ പൊലീസ് എടുത്ത കേസുകളാണിത്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *