റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി വിഭാഗത്തിലെ 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കും

February 15, 2021 - 12:18 pm

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നുളള 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കാന്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പ് ഉത്തരവിറക്കി. പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം ,പരിസ്ഥിതി സംരക്ഷണം അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരിചിതരായ ജീവനക്കാര്‍ വനംവകുപ്പില്‍ ഇല്ലാത്തത് കണക്കിലെടുത്താണ് ആദിവാസികളില്‍ നിന്ന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് നടത്തുന്നത്. .ഉദ്യോഗാര്‍ത്ഥി ഉപജാീവനത്തിന് വനത്തെ ആശ്രയിച്ച് കഴിയുന്ന പട്ടിക വര്‍ഗ്ഗക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് റെയിഞ്ച് ഫോറസറ്റ് ഓഫീസറില്‍ കുറയാത്ത ഉദ്യോഗസ്ഥനില്‍ നിന്നും, വില്ലേജ് ഓഫീസറില്‍നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ജില്ലാടിസ്ഥനത്തിലാണ് തെരഞ്ഞെടുപ്പ് ഓരോ ജില്ലയിലേക്കും അവിടെ നിന്നുളളവരെ മാത്രമേ നിയമിക്കൂ. വനിതകള്‍ക്കും അപേക്ഷിക്കാം അവിവാഹിതരായ അമ്മമാര്‍ ,അവരുടെ കുട്ടികള്‍, വിധവകളുടെ മക്കള്‍ വനംവകുപ്പില്‍ വര്‍ഷങ്ങളായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പട്ടിക വര്‍ഗ്ഗക്കാര്‍, എന്നിവര്‍ക്കാണ് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ 19നും 33നും മദ്ധ്യേ പ്രയമുളളവരായിരിക്കണം . എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം വിജയികളുടെ അഭാവത്തില്‍ കോഴസ് പൂര്‍ത്തിയാക്കാത്തവരെ പരിഗണിക്കും. പുരുഷന്മാര്‍ക്ക് 159.5 സെന്റി മീറ്റര്‍ ഉയരവും 79 സെ.മി. നെഞ്ചളവും 5 സെ.മി. വികാസവും ഉണ്ടാകണം. വനിതകള്‍ക്ക കുറഞ്ഞത് 150 സെ.മി. ഉയരം വേണം. വണ്‍സറ്റാര്‍ ടെസറ്റ് പ്രകാരമുളള ക്ഷമതാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം .

പിഎസ് സി വിജ്ഞാപനം പുറപ്പെടുിച്ചു കഴിഞ്ഞ് വനം വകുപ്പ് ഊരുകളില്‍ വ്യാപകമായി പ്രചരണം നടത്തും. ചുരുക്കപ്പട്ടികയില്‍ നിന്ന് വണ്‍സറ്റാര്‍ ടെസറ്റ് വിജയിച്ചവരെ അഭിമുഖം നടത്തി അന്തിമ റാങ്ക് ലിസ്റ്റ ്തയ്യാറാക്കും. വയനാടാണ് ഏറ്റവും കൂടുതല്‍ തസ്ഥിക 170, പാലക്കാട് -60, കാസര്‍കോട് -45, ഇടുക്കി -40, മലപ്പുറം -30, കണ്ണൂര്‍-45, തിരുവനന്തപുരം,കോട്ടയം,എറണാകുളം, കോഴിക്കോട് -20 വീതവും കൊല്ലം, പത്തനംതിട്ട, തൃശൂര്‍,-10 വീതവുമാണ് തസ്ഥികകള്‍. 20,000-45,800 രൂപയാണ് ശമ്പള സ്‌കെയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *