വീട് ജാക്കിയില്‍ നിര്‍ത്തി മൂന്നടി ഉയര്‍ത്തി

പട്ടാമ്പി: 18 വര്‍ഷം പഴക്കമുളളതും 1500 സ്വക്വയര്‍ അടി വിസ്തീര്‍ണ്ണമുളളതുമായ വീട് ജാക്കിയില്‍ ഉയര്‍ത്തി നിര്‍ത്തി തറ ഭിത്തിയില്‍ നിന്നും മൂന്നടി ഉയര്‍ത്തി. പട്ടാമ്പി കുലുക്കല്ലൂരിലെ മക്കര പുത്തന്‍വീട്ടില്‍ നാരായണന്‍ കുട്ടിയുടെ വീടാണ് ആധുനീക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ത്തിയത്. രണ്ടു നിലകളുളള വാര്‍ക്ക വീടിന്റെ ഭിത്തികള്‍ക്കോ കോണിക്കോ പോലുമോ യാതൊരു കുലുക്കവും തട്ടിയില്ല.

150 ഓളം ഇരുമ്പ് ജാക്കികള്‍ ഉപയോഗിച്ച് വീടിന്റെ നാലുഭാഗങ്ങളും ഒരേ അളവില്‍ ഉയര്‍ത്തി. തുടര്‍ന്ന് മൂന്നടി വിടവുകളില്‍ വെട്ടുകല്ലുകൊണ്ട് പടവെടുത്ത് ചുമരിനോട് ചേര്‍ക്കുന്നതോടെ പണി പൂര്‍ത്തിയാകും. ചെറിയ രീതിയില്‍ അറ്റകുറ്റപണി നടത്തേണ്ടി വരുമെങ്കിലും വീട് പൊളിച്ചുമാറ്റാതെ മൂന്നുമാസം കൊണ്ട് താമസം തുടരാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍

കഴിഞ്ഞ മൂന്നുപ്രളയത്തിലും നാരായണന്‍കുട്ടിയുടെ വീട്ടിനുളളില്‍ രണ്ടടിയോളം വെള്ളം കയറിയിരുന്നു. ഇതിനുളള പരിഹാരമായിട്ടാണ് നാരായണന്‍കുട്ടി വീട് ഉയര്‍ത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാമ് നാരായണല്‍കുട്ടിയെ ഹരിയാനയിലെ ആശീര്‍വാദ് ബില്‍ഡിംഗ് ലിഫ്റ്റിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍കമ്പനിയിലെത്തിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എറണാകുളത്ത് വെച്ച നേരിട്ട് കണ്ട് ബോധ്യപ്പെട്ടശേഷമായിരുന്നു വീടുയര്‍ത്താന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →