ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വിദേശ വനിതകള്‍ അടക്കമുളളവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനും പിടിച്ചെടുത്തു. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടുവനിതകളും നൈജീരിയയില്‍ നിന്നുളള ഒരു പുരുഷനുമാണ് പിടിയിലായത്. ദില്ലി സോണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു ലഹരിമരുന്നു കണ്ടെത്തിയത്. എട്ടുകിലോ ഹെറോയിനും ഒരുകിലോ കൊക്കെയിനുമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ അഞ്ചരകിലോ ഹെറോയിനുമായി പിടിയിലായിരുന്ന ഒരാളില്‍ നിന്നു ലഭിച്ച വിവരമാണ് ഈ ലഹരി മരുന്ന് വേട്ടക്ക് വഴിതെളിച്ചത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ ജാസെന്റ് നകാലുംഗിയും (42).ഷെരീഫാ നാമാഗാണ്ട(28)യും ബന്ധുക്കളാണ്. നാമാഗാണ്ടയുടെ ചികിത്സക്കുവേണ്ടിയാണ് ഇവര്‍ ഇന്ത്യയിലെ ത്തിയതെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്നത് മെഡിക്കല്‍ വിസയുമായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൈജീരിയന്‍ സ്വദേശി കിംഗ്‌സ്ലി പിടിയിലായത്
തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ലഹരി വസ്‌തുക്കളാണിതെന്നാണ് റിപ്പോര്‍ട്ട് ഈ മാര്‍ഗ്ഗത്തില്‍ വിലിയ തോതില്‍ ലഹരി മരുന്ന് കടത്തപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ഇവരുടെ അറസ്‌റ്റെന്നാണ്എ ന്‍സിബി. പറയുന്നത്.

