ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുറത്തുള്ള സൈബര്‍കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ടീം അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഇത് നേരിടുക. ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതോടു കൂടി രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2017, 2018, 2019 വര്‍ഷങ്ങളില്‍ യഥാക്രമം 21796, 27248, 44546 സൈബര്‍ കുറ്റകൃത്യങ്ങള്‍ ആണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളും , (സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും) സംബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ദേശീയ സൈബര്‍ കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ സൈബര്‍ സ്വച്ഛത കേന്ദ്രവും( ബോട്ട്‌നെറ്റ് ക്ലീനിങ് ആന്‍ഡ് മാല്‍വെയര്‍ അനാലിസിസ് സെന്റര്‍) കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപദ്രവകാരികളായ പ്രോഗ്രാമുകളെ തിരിച്ചറിയുന്നതിനും മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള എം കവച് പോലുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ കേന്ദ്രം സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യയ്ക്ക് പുറത്തുള്ള സൈബര്‍കുറ്റകൃത്യം: എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
