അത് പട്ടാള അട്ടിമറിയല്ല, ക്യാബിനറ്റ് അഴിച്ചുപണി: മ്യാന്‍മാര്‍ സംഭവത്തില്‍ ചൈന

യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്‍മാറിലെ പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങള്‍ അപലപിക്കുമ്പോള്‍ നടന്നത് ക്യാബിനറ്റ് അഴിച്ചുപണിയെന്ന പൊള്ളവാദവുമായി ചൈന. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മ്യാന്‍മറിലെ രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും െചെന ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ, പട്ടാള അട്ടിമറിയിലൂടെ ഭരണത്തില്‍നിന്നു പുറത്താക്കി തടവിലാക്കപ്പെട്ട സ്വാതന്ത്ര്യസമരപ്പോരാളി ആങ് സാന്‍ സ്യൂകി ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണമെന്ന് മ്യാന്‍മര്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടി ആവശ്യപ്പെട്ടു.

സൈനികചരിത്രത്തിലെതന്നെ ഏറ്റവും നാണംകെട്ട അട്ടിമറിക്കാണ് രാജ്യം സാക്ഷ്യംവഹിച്ചതെന്നും എന്‍.എല്‍.ഡി പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്യൂകിയും പ്രസിഡന്റ് വിന്‍ മിന്തും അടക്കമുള്ള പ്രമുഖ നേതാക്കളെ തടങ്കലിലാക്കിയത്. പത്തുവര്‍ഷം ജനാധിപത്യത്തെ പരീക്ഷിച്ച രാജ്യത്തിന് ഇതോടെ വീണ്ടും മിലിട്ടറി ഭരണത്തിലേക്കുള്ള തിരിച്ചുപോവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →