റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്റെ പ്രിയപ്പെട്ട ഹീറോ സൂര്യ ആയിരുന്നു. അദ്ദേഹത്തിനെ വിവാഹം ചെയ്യാനും ആഗ്രഹമുണ്ടായിരുന്നു. തുറന്നു പറഞ്ഞു നടി സായി പല്ലവി

February 2, 2021 - 9:52 pm

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായിപല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ചുവടു വെച്ച താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു. കൈനിറയെ ആരാധകരുള്ള സായിപല്ലവിക്ക് ചിത്രത്തിനൊപ്പം തന്നെ താരത്തിന്റെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട് .സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ പിന്തുണയാണ് ലഭിക്കുന്നത്.

2008 ൽ ധും ധാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച സായിപല്ലവി 2015 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.

നിവിൻ പോളി, അനുപമ പരമേശ്വരൻ , മഡോണ സെബാസ്റ്റ്യൻ, എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ.

സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ചിരുന്ന ശേഷമാണ് അഭിനയ രംഗത്തേക്ക് താരം പ്രവേശിക്കുന്നത്. 2016 ൽ കലി എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായി . ഏറെ ആരാധകരുള്ള നടി തൻറ തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തി. സൂര്യയാണ് സായി പല്ലവിയുടെ പ്രിയപ്പെട്ട താരം. ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായി നടി പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്

ചെറുപ്പം മുതലേ സൂര്യയുടെ കടുത്ത ആരാധിക ആയിരുന്നു എന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്. സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ എൻജികെയിൽ നടനോടൊപ്പം എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷം ആയിരുന്നു എന്നും ചിത്രീകരണ സമയത്ത് തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ചു സായി പല്ലവി പറഞ്ഞിരുന്നു. ചെറുപ്പത്തിൽ തന്റ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സായി പല്ലവി പറയുന്നു. കൂടാതെ സൂര്യയോടുളള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്.

2019 സൂര്യ സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ. സൂര്യയ്ക്കും സായിപല്ലവിക്കും ഒപ്പം ജഗപതി ബാബുവും രാഹുൽ പ്രീത് സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നന്ദ ഗോപാലൻ കുമാരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത് . സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാതെ താരം ലോക്ക് ഡൗൺ കാലം സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്ര ചിത്രങ്ങളുമെല്ലാം പല്ലവി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമായിരുന്നു. ആന്തോളജി വിഭാഗത്തിൽ പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന സായി പല്ലവിയുടെ ചിത്രം .

നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ ചിത്രത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഊർ ഇരവ് എന്ന ചിത്രത്തിലാണ് സായ്പല്ലവി അഭിനയിച്ചത്. റാണ നായകനായെത്തുന്ന വിരാടപർവ്വം ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം . ദിവസങ്ങൾക്കുമുമ്പ് നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *