റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയിൽ താൻ അറസ്റ്റിലായതായി ശിരോമണി അകാലിദൾ നേതാവ് മഞ്ജിന്ദർ സിംഗ് സിർസ; നിഷേധിച്ച് പോലീസ്

January 22, 2021 - 4:59 pm

ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതായി ശിരോമണി അകാലിദൾ (എസ്എഡി) ദേശീയ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ. എന്നാൽ സിർസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് പിലിഭിത് ജയ് പ്രകാശ് പറഞ്ഞു.

ദില്ലിയിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നത് തടയാൻ പ്രാദേശിക പോലീസ് കേസെടുത്ത കർഷകരെ പിന്തുണയ്ക്കാൻ താൻ പിലിഭിത്തിലാണെന്ന് സിർസ ഫോണിലൂടെ വാർത്താ ഏജൻസിയോട് പറഞ്ഞു. തുടർന്ന് അറസ്റ്റിനെക്കുറിച്ച് അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.

എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം ഒരു നിയന്ത്രിത പ്രദേശം സന്ദർശിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അപ്പോൾ അവിടെ നിന്ന് തിരിച്ചയയ്ക്കുകയാണ് ചെയ്തതെന്നും പോലീസ് സൂപ്രണ്ട് പ്രകാശ് പി.ടി.ഐയോട് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്ത് ബറേലിയിലേക്ക് കൊണ്ടുപോയതായി ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ സിർസ അവകാശപ്പെട്ടു. 21/01/21 വ്യാഴാഴ്ച രാത്രിയിൽ തന്നെ മോചിപ്പിച്ചതായി ട്വീറ്റ് ചെയ്യുകയും പിന്തുണയ്ക്കുന്നവർക്ക് നന്ദി പറയുകയും ചെയ്തു.

രാജ്യത്തുടനീളം, പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന നിരവധി കർഷകരെയും രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയോ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത് തടയുകയോ ചെയ്തതായി ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *