റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബജറ്റവതരണം മൂന്ന് മണിക്കൂർ 18 മിനിറ്റ് , ഉമ്മൻ ചാണ്ടിയെയും മറികടന്ന് റെക്കോഡിട്ട് ഐസക്

January 15, 2021 - 1:17 pm

തിരുവനന്തപുരം: കോവിഡു കാലത്ത് അവതരിപ്പിച്ച ബജറ്റിന് റെക്കോഡ് ദൈർഘ്യം . സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ധനമന്ത്രി ടി. എം തോമസ് ഐസക് വെളളിയാഴ്ച(15/01/21) അവതരിപ്പിച്ചത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ടാണ് തോമസ് ഐസക്കിൻ്റെ ബജറ്റ് പ്രസംഗം നീണ്ടത്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായിരുന്നു. 2016ലായിരുന്നു ഉമ്മൻചാണ്ടി റെക്കോഡ് ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂർ 54 മിനിട്ട് നീണ്ടു നിന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *